Sunday, August 14, 2016

പുഴയോർമ്മകൾ

       മഴയും പുഴയും സ്പർശിക്കാത്ത മലയാളികളുണ്ടാവില്ല ,
മരിച്ചുകഴിഞ്ഞ നിളയും മരിച്ചു കൊണ്ടിരിക്കുന്ന മറ്റു നദികളും പുഴകളും നാടിന്റെ വാർദ്ധക്യത്തെ സൂചിപ്പിക്കുന്നു.
         പണ്ട് ഏകദേശം 5 വർഷങ്ങൾക്ക് മുൻപാണ് ഞാൻ തോമസിന്റെ വീട്ടിൽ പോയത് ,ആദ്യമായി. ഒരു നേരിയ ഓർമ്മ മനസ്സിലുള്ളത് ,പോകും വഴിയിലെ ചെറിയ പുഴയാണ്! നല്ല വെള്ളം , നല്ല ഒഴുക്ക്, കാലുകൾ ഇറക്കിയപ്പോൾ നല്ല തണുപ്പ്!
ഒരു മഴക്ക് ശേഷമുള്ള അവസ്ഥയിലായതിനാൽ കുത്തൊഴുക്ക് ഉണ്ടായിരുന്നു, കുറച്ച് നേരം അവിടെ നിൽക്കണമെന്ന് ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.
ഇപ്പൊ ആ പുഴ !അറിയില്ല, മരിച്ചോ !അതോ പൊട്ടിച്ചിരിച്ച് കൊണ്ട് അത് ....
        മലബാറിനോടുള്ള ഇഷ്‌ടത്തിൽ നിളയും പെട്ടിരുന്നു.
അതൊരു സുഖമാണ്, നിളക്ക് മുകളിൽ കൂടി ഒരു യാത്ര!
ഓരോ തവണ കാണുമ്പോഴും നിള കൂടുതൽ വികൃതമാവുകയായിരുന്നു.
നിമിഷങ്ങൾ കൊണ്ട് നിളയെ  കടന്ന് പോകുന്ന തീവണ്ടിയിൽ ഇരുന്ന് ആസ്വദിക്കുന്നതിൽ കവിഞ്ഞ ഒന്നും സ്വർഗീയമായി തോന്നിയിട്ടില്ല ,അന്നും ഇന്നും.
ഒരു പുഴയും അതിനൊപ്പമൊരു കാടും!

പച്ചയോടൊരു അഭിനിവേശം തോന്നാറുണ്ട്!
മുസ്ലിം ലീഗിന്റെ യോ പാകിസ്ഥാന്റെയോ കൊടിയുടെ നിറത്തോടല്ല ,മറിച്ച് പ്രകൃതിയുടെ പച്ച നിറത്തോട്, തത്തയുടെ പച്ച നിറത്തോട് , കാടിന്റെ ഇരുണ്ട പച്ചപ്പിനോട്.....
ഏറ്റവും കൂടുതൽ മുങ്ങിക്കുളിച്ച ജലാശയത്തിൽ പമ്പയാണ് മുന്നിൽ ..
പമ്പ ഒരു സുഹൃത്തിനെപ്പോലെയാണ്.., ഒരു ധൈര്യമാണ്..പമ്പയിൽ ഇറങ്ങുമ്പോൾ...
കഴുത്തറ്റം വരെ വെള്ളമുള്ള ഭാഗങ്ങളുണ്ട് പമ്പയിൽ, നീന്തലറിയാത്ത ഞാൻ അവിടെ മുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാൽ.....
വിശ്വാസം... പ്രകൃതി ചതിക്കില്ല.!

Friday, May 27, 2016

ഓടാൻ മറന്ന മനുഷ്യൻ


                 അവൾക്കൊരാളോട് ഇഷ്ടമുണ്ടെന്ന് പറഞ്ഞപ്പൊ ഞാനെന്തിനാ സന്തോഷിച്ചത്..? അത് ഞാനായിരിക്കുമെന്ന് കരുതിയോ..? മൂന്ന് വർഷമായി അറിയാം എന്ന് പറഞ്ഞപ്പോഴും ചിന്തിച്ചു ' അതെ! എനിക്കവളേ മൂന്ന് വർഷമായറിയാം..!' പിന്നെന്താ ഞാനത് സംസാരിക്കാതിരുന്നത്?
സമയമാണ് സർവ്വസ്വവും എന്ന് പലർക്കും ഉപദേശം കൊടുത്ത ഞാൻ അതേ സമയത്തിനു പിന്നാലെ ഓടിത്തോറ്റിരിക്കുകയാണ്!
ഒരു പാട് ദൂരെ നിന്നാണറിഞ്ഞത്  അവളുടെ വിവാഹനിശ്ചയം  കഴിഞ്ഞെന്ന്..!
ഒരു ഇരുട്ട് മനസിലേക്ക് പാഞ്ഞുകയറിയത് ഞാനിന്നും ഓർക്കുന്നു! എന്നോടു തന്നെ പുശ്ചം തോന്നിയ നാളുകൾ..!
എനിക്ക് അവളോട് തോന്നിയ വികാരം പ്രണയമായിരുന്നെന്ന് മനസിലകുന്ന നിമിഷങ്ങൾ ആയിരുന്നു അവ.!
ഒരു നേരിയ പ്രതീക്ഷ.! മനസിന്റെ കോണിൽ കാത്ത് വെച്ചിരുന്നു.. അവളുടെ കല്യാണം വരെ!
ഒരു തീഗോളം! അതേ അവസ്ഥ !
ആ ഫോട്ടോ!
വിവാഹശേഷമുള്ള അവളുടെ ഫോട്ടോ..,
ജീവന്റെ പാതി പോയത് പോലെ തോന്നി!
ഒരു പെണ്ണിനു വേണ്ടി ആദ്യമായ് കരഞ്ഞു!!
കവിളുകളിൽ കറയാകുന്നത് വരെ കരഞ്ഞു.!
നശിക്കാൻ ആഗ്രഹിച്ചില്ല! ആ നിമിഷവും നല്ലത് വരാനേ പ്രാർത്ഥിച്ചുള്ളു.., അവളോടെനിക്ക് അത് മാത്രമേ കഴിയുമായിരുന്നുള്ളു!
               വർഷങ്ങൾക്ക് ശേഷം അവളേ കാണുമ്പോൾ മുഖത്ത്  സങ്കടം വരാതിരിക്കാൻ  ഞാൻ ശ്രദ്ധിച്ചിരുന്നു, അവളുടെ കണ്ണു നിറഞ്ഞത് ശ്രദ്ധിച്ചപ്പോഴേക്കും "എവിടാരുന്ന്.. നീ ?"
"ഞാൻ..!!"
"ആരോടൊക്കെ ഞാനന്വേഷിച്ചു നിന്നേപ്പറ്റി..!, നിന്റെ നമ്പർ പോലും ആരുടെയും കയ്യിലില്ലല്ലോ..!"
എന്റെ പകപ്പ് മാറുന്നില്ല!
"എന്തിനാ നീ തിരക്കിയത്? അത്യാവശ്യം വല്ലതുമായിരുന്നോ..?"
"അന്നത് അത്യാവശ്യമായിരുന്നു..., ഇനി പറഞ്ഞിട്ട് കാര്യമില്ല..!"
അവളുടെ ശബ്ദം ഇടറിയത് ഞാൻ കേട്ടില്ല എന്ന് നടിച്ചു!
കുറച്ച് നേരം നിശബ്ദത ഞങ്ങൾക്ക് അനിവാര്യമായിരുന്നു..!
മിനിട്ടുകൾക്ക് ശേഷം ഞാൻ തന്നെ അത് ഭേദിച്ചു..!
"നിനക്ക് സുഖമല്ലേ..?"
"ഉം.., നിന്നേക്കുറിച്ച് പറ..! എന്താ ഇപ്പൊ ചെയ്യുന്നത്..? എന്താ ഭാവി പരിപാടി?
കല്യാണം..?"
എന്റെ ഭാവിയേപ്പറ്റി എനിക്ക് തന്നെ നിശ്ചയമില്ലാത്തതിനാൽ ഞാനൊന്ന് ചിരിച്ചു..,ആ ചിരിയുടെ അർത്ഥം അവൾക്ക് മനസിലാകും , അവൾക്ക് മാത്രം.!
    യാത്ര പറഞ്ഞ് പോരുമ്പൊ മനസ് നിറഞ്ഞിരുന്നു!
എന്താണെന്നറിയില്ല! ഉള്ളിലൊക്കെ ഒരു കുളിര്! അതിന്റെ ഉത്തരവും കാലം തെളിയിക്കട്ടെ! തോറ്റു പോയവനോട് അങ്ങനെയെങ്കിലും അൽപം ദയ കാണിക്ക്!!

         

Thursday, May 26, 2016

സംസ്കാരം

                                               സംസ്കാരം


   ക്രിക്കറ്റ്‌ കളിക്കാൻ വീട്ടിൽ നിന്ന് ഒളിച്ചും പതുങ്ങിയും പോയിരുന്ന എന്റെ കുട്ടിക്കാലത്തെങ്ങോ ആണ്‌ ഞാൻ അനീഷിനേ പരിചയപ്പെടുന്നത്‌. അവൻ  ഒറീസയിൽ(ഒഡീഷ) നിന്ന് അമ്മയുടെ വീട്ടിൽ വേനലവധി അവിസ്മരണീയമാക്കാൻ വന്നതായിരുന്നു. ഇത്‌ അവനേപ്പറ്റിയുള്ള കഥയല്ല.., പക്ഷെ അവനേ ഒഴിവാക്കാൻ പറ്റാത്ത കഥയാണ്‌! എനിക്കങ്ങനെ ക്രിക്കറ്റിനോ കറങ്ങാനോ പോകാനുള്ള അവകാശം അനുവദിച്ച്‌ കിട്ടിയിരുന്നില്ല , എങ്കിലും വല്ലപ്പോഴുമുള്ള കാഴ്ചകൾ ഞങ്ങളേ നല്ല സുഹൃത്തുക്കൾ ആക്കി! അനീഷ്‌ അവധിക്കാലം കടന്നു പോയപ്പോൾ അതിനൊപ്പം തിരിച്ചു പോയി.! അനീഷിന്റെ വലിയമ്മയുടെ മകൻ എന്റെ ക്ലാസ്മേറ്റായിരുന്നു, അഖിൽ.!
അവനും ഞാനും ഫ്രണ്ട്സായിരുന്നു പ്രശ്നങ്ങളുണ്ട്‌! അങ്ങോട്ടും ഇങ്ങോട്ടും അംഗീകരിക്കാനാവാത്ത വിഷയങ്ങളുമുണ്ട്‌ അതൊക്കെ ആ സൗഹൃദത്തെ ശക്തമാക്കാതെ ഞങ്ങളേ സഹായിച്ചു..
ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട്‌ അനീഷ്‌ നേടിയ സൗഹൃദം വർഷങ്ങൾ കൊണ്ട്‌ അഖിൽ നേടിയിട്ടില്ല എന്നത്‌ വാസ്തവം!
           അടുത്ത വേനൽക്കാലം..!അവനെത്തി ! ഒപ്പം അവന്റെ അനുജത്തിയും.!!
അഞ്ജു.! ഒരു പാവക്കുട്ടി.!
എല്ലാവർക്കും വലിയ കാര്യമായിരുന്നു അവളേ..,
ആ വേനലവധിയുടെ ക്രെഡിറ്റ്‌ അവൾ കൊണ്ട്‌ പോയി.!
പിന്നീട്‌ അനീഷിന്റെ പഠനം നാട്ടിലായിരുന്നു..!
അഞ്ജു തിരിച്ച്‌ പോയി!
വർഷങ്ങൾ പിന്നിലേക്കോടിമറഞ്ഞു, വളരുന്നു എന്ന് അഹങ്കാരത്തോടെ ഞാനടക്കമുള്ളവർ പറയുന്ന ആ വളർച്ച മുരടിക്കലിന്റെ തുടക്കം എന്നേയും കൈകളിലേന്തി നടന്നു!
    ഇപ്പൊ ഞാനൊരു യുവാവായി! മനസിൽ പ്രണയവും കാമവും കടന്നു കൂടി.,നിഷ്കളങ്കത്വത്തിന്‌ ബലി ഇട്ടു!
ഇത്തവണ ഒരു പാട്‌ വർഷങ്ങൾക്ക്‌ ശേഷം അഞ്ജു വന്നു, അവർ ഇനി തിരിച്ച്‌ പോകുന്നില്ലത്രെ! 
ഇവിടെവിടെയോ വീടുവെക്കാനാണത്രെ!
ദാ ന്ന് പറയുന്ന സമയത്തിനുള്ളിൽ വീട്‌ വെച്ചു..!!
ഇതിനിടെ ഞാൻ വീണ്ടും ഒരു പാട്‌ വളർന്ന് മുരടിച്ചു.!
ദുബായ്‌!!!
എന്നേ വിളിച്ചു, പോകാതിരിക്കാൻ തോന്നിയില്ല! പോയി !
                        മാസങ്ങൾ ഇഴഞ്ഞും പാഞ്ഞും കടന്നു പോയി! പെട്ടെന്നൊരു വാർത്ത നാട്ടിൽ നിന്ന്.!! അഖിൽ അഞ്ജുവിനോടൊപ്പം ഒളിച്ചോടിയത്രെ.!!!!!!!!
സാമൂഹ്യ രാഷ്ട്രീയ ബോധമുള്ള വിദ്യാഭ്യാസമുണ്ടെന്ന് അഹങ്കരിക്കുന്ന എന്നാൽ പരിസരത്തു കൂടിപ്പോലും പോകത്ത ഞാനടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ അതിനേ വിമർശിച്ച്‌ കൊണ്ട്‌ രംഗത്ത്‌ വന്നു.!
" ഇതെനിക്ക്‌ നേരത്തേ അറിയാമായിരുന്നു..!" എന്ന് വരെ ചില വങ്കന്മാർ കാച്ചി!
അമ്മയുടെ അനുജത്തിയുടെ മകൾ സ്വന്തം പെങ്ങളാണെന്ന് ആ മൈരനറിഞ്ഞു കൂടെ എന്ന് ഞാനും പല സദസ്സുകളിൽ വിളമ്പി! 
 മാസം ഒന്നു കഴിഞ്ഞു! പെട്ടെന്നൊരു ദിവസം അഞ്ജു തിരിച്ചെത്തി!
വീട്ടുകാർക്ക്‌ ഉപേക്ഷിക്കാനാവില്ലല്ലോ..! അവർ സ്വീകരിച്ചു!
ആരും ചോദ്യശരമുന്നയിക്കാൻ ചെന്നതായി അറിവില്ല..!
വെറുക്കപ്പെട്ടവളുടെ ലിസ്റ്റിൽ വിജയകരമായി അഞ്ജു കടന്നു കൂടി..!
അഖിലിനേക്കുറിച്ച്‌ കൂടുതലൊന്നും അവൾ ആരോടും പറഞ്ഞതായി അറിയാൻ കഴിഞ്ഞില്ല, ഞാൻ അന്വേഷിച്ചതുമില്ല!
ഞാൻ ലീവിന്‌ നാട്ടിലെത്തിയപ്പോൾ അവളേ കണ്ടിരുന്നു..! മുൻപ്‌ മടിക്കാതെ സംസാരിച്ചിരുന്ന എണ്ണ്‌ ഇപ്പൊ മുഖം ഒളിപ്പിക്കാൻ പാടുപെടുന്നു.
അഖിലിന്റെ അമ്മയായിരുന്നു അവിടെ എന്നേ വിഷമിപ്പിച്ച ഒരേ ഒരു കഥപാത്രം!
"അവനിപ്പൊ ഇവിടുണ്ടാരുന്നെങ്കിൽ. ഗൾഫിലൊക്കെപ്പോയി അവനും ഇപ്പൊ കാശൊക്കെ ഒണ്ടാക്കി വരാമായിരുന്നു അല്ലേ മോനേ?!" എന്നവർ പറഞ്ഞപ്പൊ മറുപടി ഒരു ചിരിയിലൊതുക്കാൻ ഞാൻ നന്നേ പാടുപെട്ടു!
                                    തിരികെ ഗൾഫിലെത്തി, അഖിലും അഞ്ജുവുമെല്ലാം മങ്ങലിന്റെ ആഴങ്ങളിലേക്ക്‌ മറഞ്ഞു! കൂടെ വർക്ക്‌ ചെയ്യുന്ന അലോക്‌ കുമാർ അവൻ കെട്ടാൻ പോകുന്ന കുട്ടീടെ ഫോട്ടോ കാണിച്ചു! 
"കൊള്ളാം"!
അവന്റെ അമ്മയുടെ അനുജത്തിയുടെ മകളാണത്രെ..!
ങേ..!
അലോകിന്റ നാട്‌  ഒറീസ!!
അവിടെ അതൊരു പ്രശ്‌നമല്ല! മുറപ്പെണ്ണിന്റെ സ്ഥനമാണത്രെ അത്‌!!!!
               ഒറീസയിൽ നിന്നെത്തിയ അഞ്ജുവിന്‌ അഖിലിനോട്‌ തോനിയതും ഇതേ ബന്ധത്തിന്റെ പുറത്ത്‌ വന്ന ഇഷ്ടമായിരിക്കും.., അഖിലിന്റെ സ്വഭാവം വെച്ച്‌ അവനത്‌ അംഗീകരിക്കുവാനേ തരമുള്ളു!
ഒളിച്ചോട്ടത്തേപ്പറ്റി എല്ലാ വശവും ചർച്ച ചെയ്ത ഞങ്ങൾ പുംഗവന്മാർക്ക്‌ ഈ ഒരു വശം കിട്ടിയപ്പൊ കാലം അതിന്റെ പാട്ടിന്‌ പോയിരുന്നു!
               അഞ്ജുവുമായി എനിക്കുള്ള ബന്ധം സൗഹൃദത്തിനും ഒരു പാട്‌ പിന്നിലായിരുന്നു..!
"അറിയാം" എന്നൊക്കെ നമ്മൾ പറയാറില്ലേ, അത്രമാത്രം..!
  
             സസ്കാരസമ്പന്നമായ ഭാരതദേശത്തിലേ ഒരു വാലറ്റത്ത്‌ കിടന്ന് ഞങ്ങളാശ്ന്‌ ശരി, ബാക്കിയെല്ലാവരും തെറ്റാണ്‌ എന്ന് അലറി വിളിക്കുമ്പൊ ഓർക്കുക..



" എല്ലാവർക്കും അവരവരുടേതായ ശരികളുണ്ടാവും.., അത്‌ തെറ്റാണെന്ന് പറയാൻ അധികാരം ആർക്കും ആരും കൽപിച്ച്‌ കൊടുത്തിട്ടില്ല..!"

Wednesday, January 13, 2016

മനസ്സിന്റെ ഒരു തുള്ളി

                        എന്റെ അച്ഛൻ അൽപം പരുക്കനായിരുന്നു.ഒത്തിരി വർഷങ്ങൾക്ക് മുൻപെങ്ങോ ആണെന്നോട് ഒത്തിരി സ്നേഹത്തോടെ പെരുമാറിയതെന്നാണെന്റെ ഓർമ്മ., സ്നേഹമില്ലെന്നല്ല.,പ്രകടിപ്പിച്ചില്ലെന്നാവും ചിലപ്പോൽ ഈ വാചകങ്ങളുടെ വിശകലനം.,അച്ഛന്റെ സ്വഭാവത്തിലെ ആ മിതഭാഷിത്വം എനിക്കും എന്റെ പെങ്ങൾക്കും നല്ല പോലെ കിട്ടിയിരുന്നു.,അത് കൂടുതലും സംഭവിച്ചതും ഞങ്ങൾക്കിടയിലായിരുന്നു.
ചെറുപ്പത്തിൽ എനിക്ക് വീട്ടിൽനിന്ന് നല്ല രീതിയിൽ തല്ല് കിട്ടാറുണ്ടായിരുന്നു..,തല്ലും വാങ്ങി വലിയവായിൽ നിലവിളിക്കുമ്പോൾ ആശ്വസിപ്പിക്കാൻ പെങ്ങളെത്തും, ആശ്വസിപ്പിക്കൽ ശാസനയുടെ സ്വരത്തിലായിരിക്കുമെന്ന് മാത്രം..!
അങ്ങനെ ശീലിച്ച് പോയി, ആ മനം മൂടിയ  അവസ്തയിൽ നിന്ന് പുറത്ത് വരാൻ അവളും ഞാനും ഒരു പോലെ ആഗ്രഹിച്ചിരുന്നിരിക്കാം.., പിന്നീട് തോന്നിക്കാണും ഇത് മതി ഇതായിരിക്കും നല്ലതെന്ന്.!
അവളുടെ കല്ല്യാണം കഴിഞ്ഞ് പോയപ്പോഴായിരുന്നു ജീവിതത്തിലൊരു വിടവ് അനുഭവപ്പെട്ടത്..! അച്ഛനും അമ്മയുമൊക്കെ കൂടെയുണ്ടായിരുന്നെങ്കിലും പൂർണ്ണമാകാത്ത ഒരു മനസ്സ്., ഒരു കോണങ്ങനെ ഒഴിഞ്ഞു കിടക്കുന്നു.
ഒപ്പമുണ്ടായിരുന്ന സമയങ്ങളിലെല്ലാം വഴക്കായിരുന്നു ഞങ്ങൾ അതാവും ഒരു പക്ഷെ ആ വിടവ്  വലിയതാക്കിയത്.
  ചില സ്നേഹങ്ങൾ അങ്ങനെയാവും.. പ്രകടിപ്പിക്കാതെ തന്നെ അനുഭവിക്കാൻ സാധിക്കുന്നവ..,അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു അന്നും ഇന്നും.....

Wednesday, January 6, 2016

അവൾ


എനിക്കവളെ പേഴ്സണലായൊന്നും അറിയില്ല , പക്ഷെ അപകര്ഷതാബോധത്തിന്റെ ഉച്ചിയാണവളെന്ന് പെട്ടെന്ന് മനസ്സിലായി.! 
തനിക്ക് സൗന്ദര്യം കുറവാണെന്നും ശരീരിക ഭംഗി ഇല്ലെന്നുമുള്ള ചപലമായ ചിന്താഗതി ., ഒരു മനുഷ്യന്റെ സകല സ്വപ്നങ്ങളേയും ആഗ്രഹങ്ങളേയും നശിപ്പിക്കാൻ അത് ധാരാളം മതി ..
  തന്നെ ആരും മൈൻഡ് ചെയ്യുന്നില്ല എന്നൊരു ചിന്ത അവളേ ഭരിക്കുന്നുണ്ടാവാം., പാവം കുട്ടി
 സ്നേഹം മനസ്സിലാണു മൈരാണെന്നൊക്കെ പലരും പലതവണ പുലമ്പിയിട്ടുണ്ടെങ്കിലും അതെന്നും നിത്യ ജീവിതത്തിൽ അപൂർവ്വത മാത്രം.
 ജീവിതം വേറെ സ്വപ്നം വേറെ..,
സ്വപ്നം കണ്ടിരുന്നാൽ ജീവിതം  ചിലപ്പോൽ കൈവിട്ടു  പോകും
  ആ പെൺകുട്ടിയോട്..,
  നമ്മുടെ പരിമിതികൾ,വാശികൾ,ആഗ്രഹങ്ങൾ എല്ലാം മനസ്സിലായ ഒരു വ്യക്തിക്ക് മാത്രമേ നമ്മുടെ സൗന്ദര്യവും മനസ്സിലാക്കാൻ കഴിയു.., ആ ഒരു വ്യക്തി നാം മാത്രമായിരിക്കും..!
സ്വന്തം  വിധി മറ്റുള്ളവർക്ക് എഴുതാൻ കൊടുക്കണോ...

Saturday, January 2, 2016

ഡയറി

    ആറു വർഷങ്ങൾ  ഞാൻ തുടർച്ചയായി ഡയറി എഴുതിയിരുന്നു., എന്താ എഴുതുന്നത്..! അവളെ കണ്ടിരുന്നു, സുന്ദരിയാരുന്നു എന്നിങ്ങനെ അവളുടെ ഡ്രസ്സ്, മുടി , പൊട്ട് എല്ലാം അവളേപ്പറ്റി മാത്രം..., അന്നൊക്കെ അതായിരുന്നു വലിയ സന്തോഷം..! ഇന്നതെല്ലാം വായിക്കുമ്പൊ എനിക്ക് എന്നോട് തന്നെ പുശ്ചം തോന്നുന്നു, പക്ഷെ പിന്നിലേക്കുള്ള നോട്ടത്തിൽ എനിക്കുള്ളത് ആ കുറച്ച് വാക്കുകൾ മാത്രമായിപ്പോയി.!
           പ്രണയിച്ച പെണ്ണിനേ ഓർത്ത് കരയുന്നവനൊന്നും ഒരിക്കലും ജീവിതത്തിൽ രക്ഷപെടില്ല..
 സ്വന്തം ഭാവി എല്ലാവർക്കും പ്രീയപ്പെട്ടതായിരിക്കും അത് തിരഞ്ഞെടുക്കാനുള്ള അവകാശവും വ്യക്തിപരമായിരിക്കും ..!  പിന്നീടൊരിക്കൽ ഈ ചെയ്തതെല്ലാം ശരിയായിരുന്നെന്ന് മനസ്സിലാവും അന്ന് മനസാക്ഷിയുടെ മുന്നിൽ മുട്ടുകുത്തേണ്ടി വരില്ല..
 എന്റെ ജീവിതം ഇപ്പോഴും സുഖമായി തന്നെ പോകുന്നു , ആഗ്രഹിച്ചതെല്ലാം കിട്ടിയില്ലെങ്കിലും ആഗ്രഹിക്കാത്ത പലതും ആരൊക്കെയോ എനിക്ക് വെച്ച് നീട്ടുന്നുണ്ട്, 
    ചില പുലരികൾ ഇപ്പോഴും എനിക്കിഷ്ടമാവാറുണ്ട് .. മഞ്ഞും മഴയും ഇപ്പോഴും ഞാൻ ആസ്വദിക്കാറുണ്ട്
ഡയറി  വീണ്ടും 2016  മുതൽ എഴുതണമെന്നുണ്ടായിരുന്നു പക്ഷെ. കുറച്ച് സമയം കൂടി മനസ്സ് ആവശ്യപ്പെടുന്നതു പോലെ..
     നോക്കാം...