സംസ്കാരം
ക്രിക്കറ്റ് കളിക്കാൻ വീട്ടിൽ നിന്ന് ഒളിച്ചും പതുങ്ങിയും പോയിരുന്ന എന്റെ കുട്ടിക്കാലത്തെങ്ങോ ആണ് ഞാൻ അനീഷിനേ പരിചയപ്പെടുന്നത്. അവൻ ഒറീസയിൽ(ഒഡീഷ) നിന്ന് അമ്മയുടെ വീട്ടിൽ വേനലവധി അവിസ്മരണീയമാക്കാൻ വന്നതായിരുന്നു. ഇത് അവനേപ്പറ്റിയുള്ള കഥയല്ല.., പക്ഷെ അവനേ ഒഴിവാക്കാൻ പറ്റാത്ത കഥയാണ്! എനിക്കങ്ങനെ ക്രിക്കറ്റിനോ കറങ്ങാനോ പോകാനുള്ള അവകാശം അനുവദിച്ച് കിട്ടിയിരുന്നില്ല , എങ്കിലും വല്ലപ്പോഴുമുള്ള കാഴ്ചകൾ ഞങ്ങളേ നല്ല സുഹൃത്തുക്കൾ ആക്കി! അനീഷ് അവധിക്കാലം കടന്നു പോയപ്പോൾ അതിനൊപ്പം തിരിച്ചു പോയി.! അനീഷിന്റെ വലിയമ്മയുടെ മകൻ എന്റെ ക്ലാസ്മേറ്റായിരുന്നു, അഖിൽ.!
അവനും ഞാനും ഫ്രണ്ട്സായിരുന്നു പ്രശ്നങ്ങളുണ്ട്! അങ്ങോട്ടും ഇങ്ങോട്ടും അംഗീകരിക്കാനാവാത്ത വിഷയങ്ങളുമുണ്ട് അതൊക്കെ ആ സൗഹൃദത്തെ ശക്തമാക്കാതെ ഞങ്ങളേ സഹായിച്ചു..
ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് അനീഷ് നേടിയ സൗഹൃദം വർഷങ്ങൾ കൊണ്ട് അഖിൽ നേടിയിട്ടില്ല എന്നത് വാസ്തവം!
അടുത്ത വേനൽക്കാലം..!അവനെത്തി ! ഒപ്പം അവന്റെ അനുജത്തിയും.!!
അഞ്ജു.! ഒരു പാവക്കുട്ടി.!
എല്ലാവർക്കും വലിയ കാര്യമായിരുന്നു അവളേ..,
ആ വേനലവധിയുടെ ക്രെഡിറ്റ് അവൾ കൊണ്ട് പോയി.!
പിന്നീട് അനീഷിന്റെ പഠനം നാട്ടിലായിരുന്നു..!
അഞ്ജു തിരിച്ച് പോയി!
വർഷങ്ങൾ പിന്നിലേക്കോടിമറഞ്ഞു, വളരുന്നു എന്ന് അഹങ്കാരത്തോടെ ഞാനടക്കമുള്ളവർ പറയുന്ന ആ വളർച്ച മുരടിക്കലിന്റെ തുടക്കം എന്നേയും കൈകളിലേന്തി നടന്നു!
ഇപ്പൊ ഞാനൊരു യുവാവായി! മനസിൽ പ്രണയവും കാമവും കടന്നു കൂടി.,നിഷ്കളങ്കത്വത്തിന് ബലി ഇട്ടു!
ഇത്തവണ ഒരു പാട് വർഷങ്ങൾക്ക് ശേഷം അഞ്ജു വന്നു, അവർ ഇനി തിരിച്ച് പോകുന്നില്ലത്രെ!
ഇവിടെവിടെയോ വീടുവെക്കാനാണത്രെ!
ദാ ന്ന് പറയുന്ന സമയത്തിനുള്ളിൽ വീട് വെച്ചു..!!
ഇതിനിടെ ഞാൻ വീണ്ടും ഒരു പാട് വളർന്ന് മുരടിച്ചു.!
ദുബായ്!!!
എന്നേ വിളിച്ചു, പോകാതിരിക്കാൻ തോന്നിയില്ല! പോയി !
മാസങ്ങൾ ഇഴഞ്ഞും പാഞ്ഞും കടന്നു പോയി! പെട്ടെന്നൊരു വാർത്ത നാട്ടിൽ നിന്ന്.!! അഖിൽ അഞ്ജുവിനോടൊപ്പം ഒളിച്ചോടിയത്രെ.!!!!!!!!
സാമൂഹ്യ രാഷ്ട്രീയ ബോധമുള്ള വിദ്യാഭ്യാസമുണ്ടെന്ന് അഹങ്കരിക്കുന്ന എന്നാൽ പരിസരത്തു കൂടിപ്പോലും പോകത്ത ഞാനടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ അതിനേ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നു.!
" ഇതെനിക്ക് നേരത്തേ അറിയാമായിരുന്നു..!" എന്ന് വരെ ചില വങ്കന്മാർ കാച്ചി!
അമ്മയുടെ അനുജത്തിയുടെ മകൾ സ്വന്തം പെങ്ങളാണെന്ന് ആ മൈരനറിഞ്ഞു കൂടെ എന്ന് ഞാനും പല സദസ്സുകളിൽ വിളമ്പി!
മാസം ഒന്നു കഴിഞ്ഞു! പെട്ടെന്നൊരു ദിവസം അഞ്ജു തിരിച്ചെത്തി!
വീട്ടുകാർക്ക് ഉപേക്ഷിക്കാനാവില്ലല്ലോ..! അവർ സ്വീകരിച്ചു!
ആരും ചോദ്യശരമുന്നയിക്കാൻ ചെന്നതായി അറിവില്ല..!
വെറുക്കപ്പെട്ടവളുടെ ലിസ്റ്റിൽ വിജയകരമായി അഞ്ജു കടന്നു കൂടി..!
അഖിലിനേക്കുറിച്ച് കൂടുതലൊന്നും അവൾ ആരോടും പറഞ്ഞതായി അറിയാൻ കഴിഞ്ഞില്ല, ഞാൻ അന്വേഷിച്ചതുമില്ല!
ഞാൻ ലീവിന് നാട്ടിലെത്തിയപ്പോൾ അവളേ കണ്ടിരുന്നു..! മുൻപ് മടിക്കാതെ സംസാരിച്ചിരുന്ന എണ്ണ് ഇപ്പൊ മുഖം ഒളിപ്പിക്കാൻ പാടുപെടുന്നു.
അഖിലിന്റെ അമ്മയായിരുന്നു അവിടെ എന്നേ വിഷമിപ്പിച്ച ഒരേ ഒരു കഥപാത്രം!
"അവനിപ്പൊ ഇവിടുണ്ടാരുന്നെങ്കിൽ. ഗൾഫിലൊക്കെപ്പോയി അവനും ഇപ്പൊ കാശൊക്കെ ഒണ്ടാക്കി വരാമായിരുന്നു അല്ലേ മോനേ?!" എന്നവർ പറഞ്ഞപ്പൊ മറുപടി ഒരു ചിരിയിലൊതുക്കാൻ ഞാൻ നന്നേ പാടുപെട്ടു!
തിരികെ ഗൾഫിലെത്തി, അഖിലും അഞ്ജുവുമെല്ലാം മങ്ങലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു! കൂടെ വർക്ക് ചെയ്യുന്ന അലോക് കുമാർ അവൻ കെട്ടാൻ പോകുന്ന കുട്ടീടെ ഫോട്ടോ കാണിച്ചു!
"കൊള്ളാം"!
അവന്റെ അമ്മയുടെ അനുജത്തിയുടെ മകളാണത്രെ..!
ങേ..!
അലോകിന്റ നാട് ഒറീസ!!
അവിടെ അതൊരു പ്രശ്‌നമല്ല! മുറപ്പെണ്ണിന്റെ സ്ഥനമാണത്രെ അത്!!!!
ഒറീസയിൽ നിന്നെത്തിയ അഞ്ജുവിന് അഖിലിനോട് തോനിയതും ഇതേ ബന്ധത്തിന്റെ പുറത്ത് വന്ന ഇഷ്ടമായിരിക്കും.., അഖിലിന്റെ സ്വഭാവം വെച്ച് അവനത് അംഗീകരിക്കുവാനേ തരമുള്ളു!
ഒളിച്ചോട്ടത്തേപ്പറ്റി എല്ലാ വശവും ചർച്ച ചെയ്ത ഞങ്ങൾ പുംഗവന്മാർക്ക് ഈ ഒരു വശം കിട്ടിയപ്പൊ കാലം അതിന്റെ പാട്ടിന് പോയിരുന്നു!
അഞ്ജുവുമായി എനിക്കുള്ള ബന്ധം സൗഹൃദത്തിനും ഒരു പാട് പിന്നിലായിരുന്നു..!
"അറിയാം" എന്നൊക്കെ നമ്മൾ പറയാറില്ലേ, അത്രമാത്രം..!
സസ്കാരസമ്പന്നമായ ഭാരതദേശത്തിലേ ഒരു വാലറ്റത്ത് കിടന്ന് ഞങ്ങളാശ്ന് ശരി, ബാക്കിയെല്ലാവരും തെറ്റാണ് എന്ന് അലറി വിളിക്കുമ്പൊ ഓർക്കുക..
" എല്ലാവർക്കും അവരവരുടേതായ ശരികളുണ്ടാവും.., അത് തെറ്റാണെന്ന് പറയാൻ അധികാരം ആർക്കും ആരും കൽപിച്ച് കൊടുത്തിട്ടില്ല..!"
No comments:
Post a Comment