മഴയും പുഴയും സ്പർശിക്കാത്ത മലയാളികളുണ്ടാവില്ല ,
മരിച്ചുകഴിഞ്ഞ നിളയും മരിച്ചു കൊണ്ടിരിക്കുന്ന മറ്റു നദികളും പുഴകളും നാടിന്റെ വാർദ്ധക്യത്തെ സൂചിപ്പിക്കുന്നു.
പണ്ട് ഏകദേശം 5 വർഷങ്ങൾക്ക് മുൻപാണ് ഞാൻ തോമസിന്റെ വീട്ടിൽ പോയത് ,ആദ്യമായി. ഒരു നേരിയ ഓർമ്മ മനസ്സിലുള്ളത് ,പോകും വഴിയിലെ ചെറിയ പുഴയാണ്! നല്ല വെള്ളം , നല്ല ഒഴുക്ക്, കാലുകൾ ഇറക്കിയപ്പോൾ നല്ല തണുപ്പ്!
ഒരു മഴക്ക് ശേഷമുള്ള അവസ്ഥയിലായതിനാൽ കുത്തൊഴുക്ക് ഉണ്ടായിരുന്നു, കുറച്ച് നേരം അവിടെ നിൽക്കണമെന്ന് ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.
ഇപ്പൊ ആ പുഴ !അറിയില്ല, മരിച്ചോ !അതോ പൊട്ടിച്ചിരിച്ച് കൊണ്ട് അത് ....
മലബാറിനോടുള്ള ഇഷ്‌ടത്തിൽ നിളയും പെട്ടിരുന്നു.
അതൊരു സുഖമാണ്, നിളക്ക് മുകളിൽ കൂടി ഒരു യാത്ര!
ഓരോ തവണ കാണുമ്പോഴും നിള കൂടുതൽ വികൃതമാവുകയായിരുന്നു.
നിമിഷങ്ങൾ കൊണ്ട് നിളയെ കടന്ന് പോകുന്ന തീവണ്ടിയിൽ ഇരുന്ന് ആസ്വദിക്കുന്നതിൽ കവിഞ്ഞ ഒന്നും സ്വർഗീയമായി തോന്നിയിട്ടില്ല ,അന്നും ഇന്നും.
ഒരു പുഴയും അതിനൊപ്പമൊരു കാടും!
പച്ചയോടൊരു അഭിനിവേശം തോന്നാറുണ്ട്!
മുസ്ലിം ലീഗിന്റെ യോ പാകിസ്ഥാന്റെയോ കൊടിയുടെ നിറത്തോടല്ല ,മറിച്ച് പ്രകൃതിയുടെ പച്ച നിറത്തോട്, തത്തയുടെ പച്ച നിറത്തോട് , കാടിന്റെ ഇരുണ്ട പച്ചപ്പിനോട്.....
ഏറ്റവും കൂടുതൽ മുങ്ങിക്കുളിച്ച ജലാശയത്തിൽ പമ്പയാണ് മുന്നിൽ ..
പമ്പ ഒരു സുഹൃത്തിനെപ്പോലെയാണ്.., ഒരു ധൈര്യമാണ്..പമ്പയിൽ ഇറങ്ങുമ്പോൾ...
കഴുത്തറ്റം വരെ വെള്ളമുള്ള ഭാഗങ്ങളുണ്ട് പമ്പയിൽ, നീന്തലറിയാത്ത ഞാൻ അവിടെ മുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാൽ.....
വിശ്വാസം... പ്രകൃതി ചതിക്കില്ല.!
No comments:
Post a Comment