എനിക്കവളെ പേഴ്സണലായൊന്നും അറിയില്ല , പക്ഷെ അപകര്ഷതാബോധത്തിന്റെ ഉച്ചിയാണവളെന്ന് പെട്ടെന്ന് മനസ്സിലായി.!
തനിക്ക് സൗന്ദര്യം കുറവാണെന്നും ശരീരിക ഭംഗി ഇല്ലെന്നുമുള്ള ചപലമായ ചിന്താഗതി ., ഒരു മനുഷ്യന്റെ സകല സ്വപ്നങ്ങളേയും ആഗ്രഹങ്ങളേയും നശിപ്പിക്കാൻ അത് ധാരാളം മതി ..
തന്നെ ആരും മൈൻഡ് ചെയ്യുന്നില്ല എന്നൊരു ചിന്ത അവളേ ഭരിക്കുന്നുണ്ടാവാം., പാവം കുട്ടി
സ്നേഹം മനസ്സിലാണു മൈരാണെന്നൊക്കെ പലരും പലതവണ പുലമ്പിയിട്ടുണ്ടെങ്കിലും അതെന്നും നിത്യ ജീവിതത്തിൽ അപൂർവ്വത മാത്രം.
ജീവിതം വേറെ സ്വപ്നം വേറെ..,
സ്വപ്നം കണ്ടിരുന്നാൽ ജീവിതം ചിലപ്പോൽ കൈവിട്ടു പോകും
ആ പെൺകുട്ടിയോട്..,
നമ്മുടെ പരിമിതികൾ,വാശികൾ,ആഗ്രഹങ്ങൾ എല്ലാം മനസ്സിലായ ഒരു വ്യക്തിക്ക് മാത്രമേ നമ്മുടെ സൗന്ദര്യവും മനസ്സിലാക്കാൻ കഴിയു.., ആ ഒരു വ്യക്തി നാം മാത്രമായിരിക്കും..!
സ്വന്തം വിധി മറ്റുള്ളവർക്ക് എഴുതാൻ കൊടുക്കണോ...

No comments:
Post a Comment