Wednesday, January 13, 2016

മനസ്സിന്റെ ഒരു തുള്ളി

                        എന്റെ അച്ഛൻ അൽപം പരുക്കനായിരുന്നു.ഒത്തിരി വർഷങ്ങൾക്ക് മുൻപെങ്ങോ ആണെന്നോട് ഒത്തിരി സ്നേഹത്തോടെ പെരുമാറിയതെന്നാണെന്റെ ഓർമ്മ., സ്നേഹമില്ലെന്നല്ല.,പ്രകടിപ്പിച്ചില്ലെന്നാവും ചിലപ്പോൽ ഈ വാചകങ്ങളുടെ വിശകലനം.,അച്ഛന്റെ സ്വഭാവത്തിലെ ആ മിതഭാഷിത്വം എനിക്കും എന്റെ പെങ്ങൾക്കും നല്ല പോലെ കിട്ടിയിരുന്നു.,അത് കൂടുതലും സംഭവിച്ചതും ഞങ്ങൾക്കിടയിലായിരുന്നു.
ചെറുപ്പത്തിൽ എനിക്ക് വീട്ടിൽനിന്ന് നല്ല രീതിയിൽ തല്ല് കിട്ടാറുണ്ടായിരുന്നു..,തല്ലും വാങ്ങി വലിയവായിൽ നിലവിളിക്കുമ്പോൾ ആശ്വസിപ്പിക്കാൻ പെങ്ങളെത്തും, ആശ്വസിപ്പിക്കൽ ശാസനയുടെ സ്വരത്തിലായിരിക്കുമെന്ന് മാത്രം..!
അങ്ങനെ ശീലിച്ച് പോയി, ആ മനം മൂടിയ  അവസ്തയിൽ നിന്ന് പുറത്ത് വരാൻ അവളും ഞാനും ഒരു പോലെ ആഗ്രഹിച്ചിരുന്നിരിക്കാം.., പിന്നീട് തോന്നിക്കാണും ഇത് മതി ഇതായിരിക്കും നല്ലതെന്ന്.!
അവളുടെ കല്ല്യാണം കഴിഞ്ഞ് പോയപ്പോഴായിരുന്നു ജീവിതത്തിലൊരു വിടവ് അനുഭവപ്പെട്ടത്..! അച്ഛനും അമ്മയുമൊക്കെ കൂടെയുണ്ടായിരുന്നെങ്കിലും പൂർണ്ണമാകാത്ത ഒരു മനസ്സ്., ഒരു കോണങ്ങനെ ഒഴിഞ്ഞു കിടക്കുന്നു.
ഒപ്പമുണ്ടായിരുന്ന സമയങ്ങളിലെല്ലാം വഴക്കായിരുന്നു ഞങ്ങൾ അതാവും ഒരു പക്ഷെ ആ വിടവ്  വലിയതാക്കിയത്.
  ചില സ്നേഹങ്ങൾ അങ്ങനെയാവും.. പ്രകടിപ്പിക്കാതെ തന്നെ അനുഭവിക്കാൻ സാധിക്കുന്നവ..,അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു അന്നും ഇന്നും.....

No comments:

Post a Comment