Friday, December 11, 2015

സ്വര്‍ണ്ണ മയില്‍

    




              ഞാനന്ന് അഞ്ചിലോ ആറിലോ മറ്റോ ആണ് പഠിക്കുന്നത് 
ഞാനും ഷൈനും (ഓന്‍ നുമ്മടെ ഒരു ബല്ല്യ ദോസ്ത് ആണ്,ക്ലോസ് ബന്തുവും) അങ്ങനെ പുളിയും ചാമ്പക്കയും പറിച്ചു നടക്കുന്ന കാലം!.
ഞങ്ങടെ മെയിന്‍ കലാപരിപാടി പുളിപെറുക്കല്‍ ആണ്, സ്കൂളില്‍ നിന്ന് 
വരുന്ന വഴിക്ക് പുളിമരം ഉള്ള വീടുകള്‍ ഉണ്ട്..അവിടെ കയറി പുളി പെറുക്കുക എന്നതാണ്.പുളി അങ്ങനെ ചപ്പി തിന്നാന്‍ നല്ല രസമല്ലേ !
          അങ്ങനെ തെറിച്ചു നടന്ന കാലത്ത്, ഷൈന്‍റെ അയലോക്കത്ത്‌ 
ഒരു കൊച്ചുണ്ട് !അതിന്‍റെ വീട്ടില്‍ താമസിച്ചു പഠിക്കാന്‍ ഒരു പയ്യന്‍ വന്നു.പേരോര്‍മ്മയില്ല ,ഒരു മൂക്കൊലിപ്പനാണ്.., സദാസമയം മൂക്കള 
ചീറ്റിനടക്കുന്ന ടൈപ്പ്!.,നമ്മളും അവനെ അധികം മൈന്‍ഡ് ചെയ്തില്ല 
            അങ്ങനെ ഇരിക്കുമ്പോഴാണ് അവന്‍റെ കയ്യില്‍ ഒരു സ്വര്‍ണ്ണ 
നിറമുള്ള സാധനം കണ്ടത് !
"അളിയാ അതെന്താ സാധനം?"
ഷൈന്‍ എന്നേക്കൂടി അതിലേക്ക് വലിച്ചിഴച്ചു 
അവന്‍ ആ സ്വര്‍ണ്ണനിറമുള്ള സാധനം കൊണ്ട് എല്ലാരെയും കയ്യിലെടുക്കുന്നത് ഞങ്ങള്‍ വേദനയോടെ നോക്കി നിന്നു.
            അവന്‍റെ കയ്യില്‍ നിന്ന് അത് അത് തട്ടിയെടുക്കാന്‍ ഞങ്ങള്‍
തന്ത്രങ്ങള്‍ മെനഞ്ഞു ! 
സ്കൂള്‍ വിട്ടു പോകുമ്പോ ഞങ്ങള്‍ അവന്‍റെ പിന്നാലെ കൂടി 
പരിചയപ്പെട്ടു,കൂടുതല്‍ സംസാരിച്ചു.
അവസാനം അവന്‍ ഞങ്ങളെ അത് കാണിച്ചു !

                      ഒരു സ്വര്‍ണ്ണമയില്‍ !!!!!!! 

കണ്ടതോടെ പിടി വിട്ടു പോയി , അതെനിക്ക് സ്വന്തമായാല്‍ എന്താ 
എന്ന് ഞാന്‍ കണക്കു കൂട്ടി ,ഒരു പക്ഷെ ഷൈനും അതവന് സ്വന്തമാകുന്നതിനെ പറ്റി ചിന്തിച്ചിരിക്കും .
   

"അത് എനിക്ക് തരാമോ ?" ഞാന്‍ സ്വല്പം നാണക്കേടോടെ തന്നെ 
ചോദിച്ചു..
തരില്ലെന്ന് അവന്‍ തലയാട്ടി .
അവനെ സോപ്പിടാന്‍ ശ്രമിച്ചു ,പല കാര്യങ്ങള്‍ വാഗ്ദാനം ചെയ്തു ,
ഒരു രക്ഷയുമില്ല ! ചെറുക്കന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല .

അവസാനം അറ്റകൈ പ്രയോഗിക്കാന്‍ തീരുമാനിച്ചു.........
       പിടിച്ചുപറി 
ആക്രമിച്ചു സ്വന്തമാക്കുക 
ഞാന്‍ ആണ് കടന്നാക്രമിച്ചത്.............
അവന്‍ അവന്‍റെ മയിലിനെ മുറുകെ പിടിച്ചു . 
                  "പിടിക്കെടാ.."
ഷൈനോട് ഞാന്‍ ആക്രോശിച്ചു..
എത്ര ശ്രമിച്ചിട്ടും അവന്‍റെ കയ്യില്‍ നിന്ന് ആ തങ്കമയിലിനെ പിടിച്ചെടുക്കാന്‍ എനിക്കായില്ല 
മാത്രമല്ല ,ചെറുക്കന്‍ വലിയ വായില്‍ നിലവിളി തുടങ്ങി !
വീടിനോടടുക്കാറായി.., എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി 
ആരൊക്കെയോ ദൂരെ നിന്ന് വരുന്നുണ്ട് ...
അവസാനം ആ ശ്രമം ഉപേക്ഷിച്ച് അവനെ ശാന്തനാക്കി പറഞ്ഞുവിടുമ്പോള്‍ ഒരു യുദ്ധം തോറ്റ അവസ്ഥയിലായിരുന്നു ഞാന്‍., 
ഷൈന്‍ അതൊരു സംഭവമേ അല്ല  എന്ന മട്ടില്‍ നില്‍ക്കുന്നു !


   പിന്നീട് ഞാനാ മയിലിനെ കണ്ടിട്ടില്ല, 
അധികം വൈകാതെ അവന്‍ സ്കൂള്‍ മാറി പോകുകയും ചെയ്തു 
      ഒരു ചെറിയ ഓര്‍മ്മയായി അതിങ്ങനെ മനസ്സിലുണ്ട്......


   .......................arun sivadass........................



No comments:

Post a Comment